gfc

അമ്മ‌-മകള്‍

ഉറക്കത്തില്‍ മോള് പറഞ്ഞു:
ഉണ്ണി കളിക്കാന്‍ വരുന്നില്ല.
ഉണ്ണി ഉറങ്ങുകയല്ലേ എന്ന് അമ്മ.
അതു കേട്ടുണര്‍ന്നപ്പോഴാണ്
മോള്‍ക്ക് മനസ്സിലായത്.
താന്‍ കണ്ടതൊന്നും
അമ്മ കണ്ടില്ലെന്ന്.

ഒറ്റയ്ക്ക് പുറത്തിറങ്ങാത്ത
ഒറ്റയ്ക്ക് കളിക്കാത്ത
ഒറ്റയ്ക്ക് മാമുണ്ണാത്ത
ചീച്ചിയിടാന്‍ പോലും
ഒറ്റയ്ക്കു പോവാത്ത
ഏതു കുട്ടിയും
ഒറ്റയ്ക്കു സ്വപ്നം കാണാന്‍
വിധിക്കപ്പെട്ടിരിക്കുന്നുവെന്ന്
അപ്പോള്‍ മാത്രമാണ്
അവള്‍ക്ക് മനസ്സിലായത്.

അമ്മയ്ക്ക് അമ്മയുടേതെന്നും
മകള്‍ക്ക് മകളുടേതെന്നും
കൃത്യമായി വിഭജിച്ച,
പരസ്പരം കടന്നുചെല്ലാനാവാത്ത
ലോകങ്ങളുണ്ടെന്ന തിരിച്ചറിവ്
ഭയപ്പെടുത്തിയതുകൊണ്ടാവുമോ
പിന്നെ അവള്‍ ഉറങ്ങാഞ്ഞത്?

11 അഭിപ്രായങ്ങൾ:

  1. വളരെ ചിന്തിപ്പിയ്ക്കുന്ന ആശയം.
    കാണാനാവാത്ത അതിരുകള്‍, വാക്കുകള്‍ക്കതീതമാകുന്ന അനുഭവങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  2. randuvattam vaayichchu ennittum dahikkunnilla..:(
    nammude kuzhappamaa..

    മറുപടിഇല്ലാതാക്കൂ
  3. പ്രയാസീ,കേട്ടപ്പോള്‍ പ്രയാസമായി.
    ഇതിലും ലളിതമായി എങ്ങനെയാണ് പറയുക?

    മറുപടിഇല്ലാതാക്കൂ
  4. പ്രയാസീ പോയി മുഖം കഴുകി വന്ന് വായിക്കിഷ്ടാ...
    മാഷേ നന്നായീട്ടൊ
    :)
    ഉപാസന

    ഓ. ടോ: പ്രയാസീ ഉപാസനയാണ്‌ട്ടാ. തെറ്റല്ലേ... ;)

    മറുപടിഇല്ലാതാക്കൂ
  5. ചിന്തിപ്പിയ്ക്കുന്ന ആശയം...
    എല്ലാ ബന്ധങ്ങളിലുമുണ്ട് പരസ്പരം കടന്നു ചെല്ലാനാവാത്ത ലോകങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  6. ഒരു ലോകതത്ത്വം ലളീതമായി പറഞ്ഞീരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. ഒരു ലോകതത്ത്വം ലളീതമായി പറഞ്ഞിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ