gfc

ഉടമ്പടി

നിങ്ങളുമായി ഒരു ബന്ധമുണ്ടാകുന്നതില്‍
ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.
നിങ്ങള്‍ പേരു കേട്ട തറവാട്ടുകാരാണല്ലോ.
എങ്കിലും ഞങ്ങളാണ് പുത്തന്‍ പണക്കാര്‍.
ഞങ്ങളുടെ പെണ്‍കുട്ടിയെ നിങ്ങള്‍ക്കു തരുന്നതിന്
ഞങ്ങള്‍ക്ക് ചില ഡിമാന്റുകളൊക്കെയുണ്ട്:
കല്യാണം കഴിച്ചോളൂ,പക്ഷേ
കുട്യോളെ ’ണ്ടാക്കരുത്...
കുട്യോളെ ’ണ്ടാക്കാന്‍ തുനിഞ്ഞൂന്നറിഞ്ഞാല്‍...
‘കട്ട് ’ചെയ്തു കളയും...,
വേറൊന്നുമല്ല,
ഈ ബന്ധം.

6 അഭിപ്രായങ്ങൾ:

  1. ഇന്നത്തെ കാലത്ത്‌ ലോകത്തെല്ലാം ഉപാധികളോടെയാണ്‌ നടക്കുന്നത്‌. പ്രണയമായാലും വിവാഹമായാലും,,,
    ഇവയിലെല്ലാം പണവും സ്വാധീനമുള്ളവര്‍ക്ക്‌ അവരുടെതായ മേല്‍ക്കോയ്മ വഹിക്കാനും സാധിക്കുന്നുണ്ട്‌...
    കുടുംബബന്ധത്തില്‍ വരെ...
    ശിഥിലമായ ഇത്തരം ബന്ധങ്ങള്‍ക്ക്‌ പലപ്പോഴും ഏതാനും ദിനങ്ങളുടെ ആയുസ്സേയുണ്ടാവാറുള്ളൂവെന്ന്‌ വേദനാജനകമായ സത്യം

    മറുപടിഇല്ലാതാക്കൂ
  2. പുതുപ്പണക്കാര്‍ കൂടട്ടെ,
    തറവാട്ടുകാര്‍ കുറയട്ടെ ,
    നിയന്ത്രണങ്ങളില്ലെങ്കിലും അങ്ങിനെയല്ലെ സംഭവിക്കൂ പിന്നെന്തിനു ഭയം?

    മാഷെ ,
    പണത്തിന് മുകളില്‍ പരുന്തും പറക്കില്ലെന്നല്ലെ!
    പക്ഷെ മാഷെ , പരാജയപ്പെടുന്ന സന്ദര്‍‌ഭങ്ങളുമില്ലേ എന്നൊരു ചിന്ത ഇല്ലാതില്ല

    (പല അര്‍ത്ഥതലങ്ങള്‍‌ തരുന്ന വരികള്‍ , നന്നായി )
    :)

    മറുപടിഇല്ലാതാക്കൂ
  3. ഹാഹാ..വിഷ്ണുജീ ഇതാണുടമ്പടി.
    ബന്ധങ്ങളൊക്കെ ചെല ഉടമ്പടികളില്‍‍ കുരുങ്ങുന്നതു കാണുമ്പോള്‍‍ , അതേ കട്ടു ചെയ്തുകളയും.:)

    മറുപടിഇല്ലാതാക്കൂ
  4. മുറിച്ചുമാറ്റും അല്ലേ? ഉടമ്പടി കൊള്ളാം!! കവിതയും
    :)

    മറുപടിഇല്ലാതാക്കൂ