gfc

പരിമിതി

കാക്കകള്‍
പ്രേമലേഖന മത്സരം നടത്തി.
സമ്മാനം കിട്ടിയ പ്രണയലേഖനം
ഇങ്ങനെയായിരുന്നു:
‘കരിക്കട്ട പോലെ കറുത്തവളേ,
പുളിങ്കൊമ്പത്ത് കൂടു വെച്ചവളേ,
ആകാശം അതിന്റെ നീലക്കടാലസില്‍
വരച്ചു വെച്ച് ഓമനിക്കുന്നവളേ...,
നിന്റെ ചിറകുകളുടെ ഇരുട്ടു കൊണ്ട്
എന്റെ സ്നേഹത്തിന്റെ നക്ഷത്രങ്ങള്‍ തുടച്ചെടുക്കുക.’
വേദിയില്‍ വെച്ച് സമ്മാനാര്‍ഹനായ കാക്ക
കവിത വായിച്ചു:
‘കാ...കാ...കാ...’
മറ്റൊന്നും പുറത്തു വന്നില്ല.

10 അഭിപ്രായങ്ങൾ:

  1. ദളിത് വിരുദ്ധ കവിത എന്ന് പറഞ്ഞ് ഇനി വടിയെടുക്കുമോ ആവോ?എന്തൊക്കെ പ്രതീക്ഷകളാണ്... :)

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണു മാഷേ...
    കവിത എഴുത്തു നിര്‍ത്തിയ്യോ എന്ന് ഞങ്ങല്‍ വായനക്കാര്‍ ആകുലപ്പെട്ടിരുന്നു.
    ദാ ഈ കവിത മനോഹരം.
    ഏറെ പറയാനുള്ള കവിത.
    അഭിനന്ദനങ്ങല്‍ മാഷേ..
    സ് നേഹ പൂര്‍വ്വം
    ഇരിങ്ങല്‍

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍8/18/2007 1:11 AM

    kakaude kavitha nannaittund,
    ini oru pothinte kavithaum,thankale kurichulla kavithaum prathekshikkunnu

    മറുപടിഇല്ലാതാക്കൂ
  4. സയ്തു,
    എന്താ ഉദ്ദേശ്യം?പോത്തിന്റെ കവിത എന്‍.എന്‍ കക്കാട് (കേട്ടിട്ടുണ്ടോ ആവോ)എഴുതിയിട്ടുണ്ട്.എന്നെക്കുറിച്ചാണെടേ ഈ എഴുതണതൊക്കെ...

    മറുപടിഇല്ലാതാക്കൂ