gfc

വെയില്

ഇലകള്‍ വെയിലിനെ മടിയില്‍ വെച്ച്
പേന്‍ നോക്കി.
അടക്കമില്ലാത്ത അത് ഇലകളുടെ
പിടി വിടുവിച്ച് ഓടി...
പത്തു മണിക്ക് കുളത്തില്‍
കുത്തിവരച്ചു.
‘ഭ്രാന്ത്’ എന്നായിരുന്നു
ചിത്രത്തിന്റെ പേര്.
തുമ്പികള്‍ ഇണകളുമായി വന്ന്
ചിത്രത്തില്‍
ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു.

6 അഭിപ്രായങ്ങൾ:

  1. ഇതാണ് വിഷ്ണുമാഷിന്റെ എനിക്ക് കൊറച്ചെങ്കിലും മനസ്സിലായ കവിത. നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണു മാഷെ,
    ഇതു വായിക്കുമ്പോള്‍ തന്നെ ഇതിലെ ദൃശ്യങ്ങള്‍ മനസ്സില്‍ വിരിയുന്നു.നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  3. തിരുത്തിയത് ‘കവിത’ എന്നായിരിക്കും അല്ലേ?
    ഇഷ്ടമായി ഈ വെയില്‍.:)

    മറുപടിഇല്ലാതാക്കൂ
  4. യ്ഹഹ്‌!!!!!
    ഇത്രയും സൌന്ദര്യമൊക്കെ കുറച്ചു വാക്കുകള്‍കൊണ്ട്‌ സൃഷ്ടിക്കാനാകുമോ!!
    ആദ്യത്തെ രണ്ടു വരികളിലെ കല്‍പ്പനതന്നെ ചിത്രകാരനെ അതീവ ഹൃദ്യമായി വിസ്മയിപ്പിച്ചിരിക്കുന്നു!!

    "ഇലകള്‍ വെയിലിനെ മടിയില്‍ വെച്ച്
    പേന്‍ നോക്കി."

    വിഷ്ണുപ്രസാദ്‌,... നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. ഈ ഭ്രാന്തിന് ജീവിതമെന്ന അര്‍ഥം കൊടുത്തോട്ടെ ഞാന്‍

    മറുപടിഇല്ലാതാക്കൂ
  6. ഇതാണു
    "തമസ്കരിക്കപ്പെട്ടവന്റെ വാങ്മയം"

    നന്ദി മാഷെ

    കുളം വീണ്ടും കാട്ടിത്തന്നതിനു

    മറുപടിഇല്ലാതാക്കൂ